c u soon

Reviews | AJESH KUMAR N K | 12/09/2020

ലോക്ക്ഡൗണിന്റെ പരിമിതികളിൽ നിർമ്മിച്ച ഒരു സിനിമ എങ്ങനെയിരിക്കും എന്നറിയാൻ മാത്രം കണ്ടതാണ് ‘സി യു സൂൺ’.

ഗംഭീരമായിരിക്കുന്നു…

യഥാർഥത്തിൽ കാഴ്ചക്കാർ ക്യാമറകണ്ണുകളാവുകയും അതിലൂടെ കണ്ട ജീവിതങ്ങൾ നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്നു.

കോവിഡ് 19 ലോക്ക്ഡൗൺ കാലത്തു നിർമ്മിച്ച ഈ ചിത്രം, സിനിമ നിർമ്മാണ മേഖലയിൽ നിന്ന് മാത്രം വരുമാനമുള്ള ഒരു കൂട്ടം തൊഴിലാളികൾക്ക് വേതനം ലഭിക്കുവാൻ കാരണമായി.

സാധാരണ ചലച്ചിത്ര നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ‘സി യു സൂൺ’ പരമ്പരാഗത രീതിയിലുള്ള ചലച്ചിത്ര നിർമ്മാണ രീതികളെ തകർക്കുകയും കാർബൺ കാൽപ്പാടുകൾ കുറയ്ക്കുകയും ചെയ്തു. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് വൻ വിജയം സൃഷ്ടിക്കുന്ന നൂതനമായ മാർഗ്ഗത്തിലൂടെയാണ് ‘സി യു സൂൺ’ നിർമ്മിക്കപെട്ടിട്ടുള്ളത്.

മഹേഷ് നാരായണൻ, നിങ്ങൾ ഈ ചിത്രത്തിന്റെ നിർമാണത്തിലൂടെ “സാമൂഹിക ഉത്തരവാദിത്തവും സാമ്പത്തിക ലാഭവും ഒരുമിച്ചു ഉറപ്പു വരുത്തുക” എന്ന തത്വത്തെ സാധൂകരിക്കുകകൂടിയാണ് ചെയ്തത്.

അനുവായി ജീവിച്ച ദർശന… നിങ്ങൾ അതിഗഭീരമായിരിക്കുന്നു. ഫഹദിന്റെ കെവിനും റോഷന്റെ ജിമ്മിയും അടങ്ങാത്ത കയ്യടി അർഹിക്കുന്നു.

ഈ കെട്ട കാലത്തും സാധ്യതകളെ കണ്ടെത്തി അതിലൂടെ നമ്മെ വീണ്ടും അസ്വസ്ഥരാക്കുകയും ത്രസിപ്പിക്കുകയും ചെയ്‍ത സി യു സൂൺ ടീമിന് അഭിന്ദനങ്ങൾ.