ലോക്ക്ഡൗണിന്റെ പരിമിതികളിൽ നിർമ്മിച്ച ഒരു സിനിമ എങ്ങനെയിരിക്കും എന്നറിയാൻ മാത്രം കണ്ടതാണ് ‘സി യു സൂൺ’. ഗംഭീരമായിരിക്കുന്നു… യഥാർഥത്തിൽ കാഴ്ചക്കാർ ക്യാമറകണ്ണുകളാവുകയും അതിലൂടെ കണ്ട ജീവിതങ്ങൾ നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്നു. കോവിഡ് 19 ലോക്ക്ഡൗൺ കാലത്തു നിർമ്മിച്ച ഈ ചിത്രം, സിനിമ നിർമ്മാണ മേഖലയിൽ നിന്ന് മാത്രം വരുമാനമുള്ള ഒരു കൂട്ടം തൊഴിലാളികൾക്ക് വേതനം ലഭിക്കുവാൻ കാരണമായി. സാധാരണ ചലച്ചിത്ര നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ‘സി യു സൂൺ’ പരമ്പരാഗത രീതിയിലുള്ള ചലച്ചിത്ര നിർമ്മാണ രീതികളെ തകർക്കുകയും കാർബൺ