ഭക്ഷണം: എവിടെ പോയാലും, എത്രയും പെട്ടെന്ന് തിരിച്ച് വീട്ടിലെത്താൻ മോഹം; അവരുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ. അഹങ്കാരം: അഹങ്കരിക്കാൻ ഒന്നുമില്ലെങ്കിലും ഞാൻ അഹങ്കരിച്ചു; അവരാണ് എൻ്റെ അഹങ്കാരം. രുചി: എല്ലാത്തിനും നല്ല രുചിയായിരുന്നു; അരുചി പറഞ്ഞാൽ, അവരിൽ നിന്ന്, അടി ഉറപ്പായിരുന്നു. ഉയരം: തിരിച്ചു വരാനുള്ള മോഹം, ഉയരങ്ങളിലേക്കുള്ള യാത്രയെ വിലക്കി; തിരുച്ചു വീട്ടിൽ എത്തുമ്പോൾ ഞാൻ എന്നും ഉയരത്തിലായിരുന്നു, അവരോടൊത്. ശാന്തം: അവരുടെ സാന്നിധ്യം മാത്രം മതി മനസ്സ് ശാന്തമാകാൻ. പറഞ്ഞത് കുറച്, പറയാതെ പറഞ്ഞതാണ് അധികവും.